മു​ഖ്യ​മ​ന്ത്രിക്കെ​തി​രെ വ്യാജ ലു​ക്ക്‌ ഔ​ട്ട്‌ നോ​ട്ടീ​സ് ​പതിപ്പിച്ച യൂ​ത്ത്​ ലീ​ഗുകാർക്കെതിരെ കേസ്

പാലക്കാട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വ്യാജ ലു​ക്ക്‌ ഔ​ട്ട്‌ നോ​ട്ടീ​സ് ​പതിപ്പിച്ച യൂ​ത്ത്​ ലീ​ഗ്​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊലീസ് കേസ്. പാലക്കാട് ജില്ലയിലെ യൂത്ത് ലീഗ് പു​തു​നഗരം മേഖല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. സ​മൂ​ഹ​ത്തി​ൽ ല​ഹ​ള​യു​ണ്ടാ​ക്കു​ക, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക എ​ന്നീ വകു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്ക‌ടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ് പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചത്.

കേസില്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്രതാപ് സിംഹന്‍ പറഞ്ഞു. ഡിവൈഎഫ്ഐ പു​തു​ന​ഗ​രം മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി യു.​എ. മ​ൺ​സൂ​ർ, പ്ര​സി​ഡ​ന്‍റ്​ അ​ശ്വി​ൻ അ​ന​ന്ത​കൃ​ഷ്ണന്‍ എന്നിവ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ലു​ക്ക്ഔ​ട്ട് നോ​ട്ടീസിന് സ​മാ​ന രീ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​വ​ർ​ക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

യൂത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ശക്തതമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷം ഉയർത്തുന്നത്.

Top