മുസഫര്‍പുര്‍: റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് ബോളിവുഡ് നടി രവീണ ടണ്ടനെതിരേ ബിഹാറില്‍ കേസ്. മുസഫര്‍പൂരില്‍ കഴിഞ്ഞ ആഴ്ച നടി ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഒരു അഭിഭാഷകനാണ് നടിക്കെതിരേ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.
ഒരു സ്വകാര്യ ഹോട്ടല്‍ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു രവീണ മുസഫര്‍പൂരിലെത്തിയത്. കേസ് നവംബര്‍ രണ്ടിനു പരിഗണിക്കും.