കൊച്ചി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി നാടിന് അഭിമാനമായ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ചവര്‍ക്കെതിരെ എസ്.സി-എസ്.ടി കമ്മിഷന്‍ കേസെടുത്തു. മൃദുലദേവി.എസ്, വിബിന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവികള്‍, സൈബര്‍ ക്രൈം വിംഗ് എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം ശ്രീധന്യയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ക്കെതിരെ വനിത കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പന്തളം സ്വദേശി അജയകുമാര്‍ എന്നയാളാണ് ശ്രീധന്യയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ മോശം കമന്റിട്ടത്. സ്ത്രീകളോടുളള ഇത്തരം മനോഭാവം അനുവദിക്കാനാവില്ലെന്നും അധികാരികള്‍ ഉടനടി കര്‍ശന നടപടിയെടുക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.