തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്നിറങ്ങും. കേസുകളില്‍ പൊതു അന്വേഷണത്തിനാകും ഉത്തരവ്.
സോളാറുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേക അന്വേഷണമുണ്ടാകില്ല.
അതേസമയം, സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനുശേഷം മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ അവതരിപ്പിക്കും.
പ്രത്യേകസഭാ സമ്മേളനത്തിലാണ് റിപ്പോര്‍ട്ടും അതില്‍ സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ സഭയില്‍ സമര്‍പ്പിക്കുക.