പ്രചരണങ്ങള്‍ തെറ്റ്‌, പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ലെന്ന് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം

rape

തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ചരി​ച്ചെങ്കി​ലും കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം.

യുവതിയുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് എബ്രഹാം അറിയിച്ചു. മാരകായുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് ആശുപത്രിയിൽ കഴിയുന്ന സ്വാമി മൊഴി നൽകിയത്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്നും ഐജി വ്യക്തമാക്കി.

ആശുപത്രിയിൽ കഴിയുന്ന ഗംഗേശാനന്ദയുടെ മൊഴി പ്രകാരം പെൺകുട്ടിക്കെതിരെ കേസെടുത്തുവെന്ന് പേട്ട പൊലീസ് തന്നെയാണ് ആദ്യം അറിയിച്ചത്. എന്നാൽ, ഐജി മനോജ് എബ്രഹാം ഇത് തിരുത്തുകയായിരുന്നു.

നേരത്തെ, ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നാണ് ആശുപത്രി അധികൃതരോട് സ്വാമി പറഞ്ഞത്. എന്നാൽ, പൊലീസിന് നൽകിയ മൊഴിയിലാണ് പെൺകുട്ടിക്കെതിരെ സ്വാമി പരാതി ഉന്നയിച്ചത്.

Top