നടി ആക്രമിക്കപ്പെട്ട കേസ് ; മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാന്‍ നേരമില്ലെന്ന് ദിലീപ്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാന്‍ നേരമില്ലെന്ന് നടന്‍ ദിലീപ്.

പറയാനുള്ളത് പൊലീസിനോടും കോടതിയോടും പറഞ്ഞോളാം. താന്‍ കൊടുത്ത പരാതിക്കനുസരിച്ച് മൊഴി കൊടുക്കാനാണ് ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

സുനി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലുവ പൊലീസ് ക്ലബില്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ദിലീപിന്റെയും, നാദിര്‍ഷയുടേയും മൊഴിയെടുക്കുകയാണ്.

Top