കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ദിലീപിനൊപ്പം നാദിര്‍ഷായെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ദിലീപിന്റെ അറസ്റ്റ്.
കേസില്‍ നാദിര്‍ഷയും പ്രതിയാകുമെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണ സംഘം നാദിര്‍ഷയെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.