കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപുമായി സംസാരിച്ചതിന് തെളിവുകളില്ല.
നടി ആക്രമിക്കപ്പെട്ട കാലത്തെ സുനിയുടെ ഫോണ്‍കോളുകളെല്ലാം പൊലീസ് പരിശോധിച്ചു. ഇതില്‍ ദിലീപിന്റെ ഫോണ്‍ നമ്പറുകള്‍ ഇല്ല.
ദിലീപിന്റെ ഫോണ്‍കോളുകളും പൊലീസ് പരിശോധിച്ചു. എന്നാല്‍, സുനി ദിലീപിന്റെ നമ്പറിലേക്കോ, ദിലീപ് സുനിയുടെ നമ്പറിലേക്കോ വിളിച്ചിട്ടില്ല.
സുനി വിളിച്ച എല്ലാവരോടും വിവരങ്ങള്‍ തിരക്കാനാണ് പോലീസിന്റെ നീക്കം.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ഷയേയുമാണ് താന്‍ ജയിലില്‍ നിന്ന് വിളിച്ചതെന്ന് പള്‍സര്‍ സുനി മൊഴി നല്‍കി.
നാലു തവണയാണ് ഇരുവരെയും വിളിച്ചത്. പണത്തിനായാണ് വിളിച്ചതെന്നും സുനി പറഞ്ഞു.