നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ തീരുമാനിച്ച് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ തീരുമാനിച്ചു. അഡ്വ. വി എന്‍ അനില്‍കുമാര്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. അഡ്വ. എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നടപടി.

വിചാരണക്കോടതി മാറ്റ ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശന്‍ രാജിവെച്ചത്. പുതിയ നിയമന ഉത്തരവ് കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച കോടതിക്ക് കൈമാറും.

നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

Top