നടിയെ ആക്രമിച്ച കേസ്; പ്രദീപ് കുമാറിനെതിരെ തെളിവുണ്ടെന്ന് അന്വേഷണസംഘം

കാസര്‍ഗോഡ്: നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. പ്രദീപിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ബേക്കലിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഭീഷണിപ്പെടുത്തിയെന്ന് വിപിന്‍ലാല്‍ പൊലീസില്‍ പരാതി നല്‍കിയത്.

Top