കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി സുപ്രീംകോടതിയെ സമീപിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയ്ക്ക് കത്തുനല്‍കും. ഫെബ്രുവരി 16 നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കോടതി പറഞ്ഞ സമയത്ത് കേസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും തുടരന്വേഷണം കണക്കിലെടുത്ത് സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെടുന്നത്.
നടിയെ അക്രമിച്ചക്കേസില്‍ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്നവസാനിക്കുകയാണ്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും.