നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ സാക്ഷി വിസ്താരത്തിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയും കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സാക്ഷി വിസ്താരത്തിന് ഹാജരായി. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

300ല്‍ അധികം സാക്ഷികളുള്ള കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതിയോട് ആറു മാസം കൂടി സമയം സിബിഐ കോടതി ആവശ്യപെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു നടി കൊച്ചിയില്‍ അക്രമത്തിനിരയാകുന്നത്.

 

Top