കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്തരത്തിനായി നടി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്.
അതേസമയം, കാവ്യ മാധവനെ വിസ്തരിക്കുന്നത് കോടതി മാറ്റിവച്ചു. കേസിലെ മറ്റ് രണ്ട് സാക്ഷികളുടെ തുടങ്ങി വച്ച വിസ്താരം പൂര്‍ത്തിയാകാത്തത്തിനാലാണ് നടപടി. തീയതി പിന്നീട് അറിയിക്കും. മുന്നൂറിലേറെ സാക്ഷികളുള്ള കേസില്‍ 127 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്.