നടിയെ ആക്രമിച്ച കേസ്; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. നാളെ വിധി പറയുമെന്ന് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കെട്ടിച്ചമച്ച കേസാണെന്നും 7 വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും റിമാന്‍ഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. അതേ സമയം ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിശദമായ വാദം കേട്ട കോടതി നാളെ വിധി പറയാന്‍ മാറ്റി.

Top