നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യാഗസ്ഥൻ ആരാണെന്ന് സർക്കാരിനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയ നടപടിൽ സംശയം പ്രകടിപ്പിച്ച് കോടതി. പുതിയ അന്വേഷണ ഉദ്യാഗസ്ഥൻ ആരാണെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഈ മാസം 19ന് മുമ്പായി ഡിജിപി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹർജി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് ശ്രീജിത്തിനെ നീക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ചൂണ്ടികാട്ടിയായിരുന്നു ഹർജി.

സ്ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ചിട്ടുണ്ട്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

Top