കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിച്ചേക്കും. വിചാരണ നടക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മാര്‍ച്ച് ഒന്ന് വരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് വിചാരണാ കോടതി സമയം അനുവദിച്ചത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകാനാണ് സാധ്യത.
സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും താന്‍ അതിന് സാക്ഷിയാണെന്നുമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. അതേസമയം, പ്രധാന കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി 6 മാസത്തെ സാവകാശം കൂടി തേടിയിട്ടുണ്ട്.