നടിയെ ആക്രമിച്ച കേസ്; വിപിന്‍ ലാല്‍ കോടതിയില്‍ ഹാജരായില്ല

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായില്ല. കോടതി പുറപ്പെടുവിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ തീരുമാനം വന്ന ശേഷം ഹാജരാകാനാണ് വിപിന്റെ തീരുമാനം എന്നാണ് അറിയുന്നത്.

മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മാപ്പു സാക്ഷിയാകാന്‍ തയ്യാറാണെന്നു കാണിച്ച് പത്താം പ്രതി വിഷ്ണു നല്‍കിയ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

 

Top