ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെയും ഒമ്പത് ആം ആദ്മി എം.എല്‍.എമാരെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി.
2018ല്‍ അന്നത്തെ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്ത കേസില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. അതേസമയം ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജര്‍വാളിനും എതിരെ കുറ്റം ചുമത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.