കോഴിക്കോട്: പോക്‌സോ കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി തൂങ്ങി മരിച്ച നിലയില്‍. പേരാമ്പ്ര വെളളിയൂര്‍ സ്വദേശി വേലായുധനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്കെതിരെ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പേരാമ്പ്ര പൊലീസ് കേസ്സെടുത്തത്.
പേരാമ്പ്ര വെളളിയൂര്‍ കിളിയായിക്ക് അടുത്താണ് സംഭവം. പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം പ്രതി വേലായുധനെതിരെ കേസ്സെടുത്തിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ചയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുളള മരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലിക്കായി ചെന്നപ്പോഴായിരുന്നു പീഡന ശ്രമം നടന്നത്. കേസ്സെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന വേലായുധനായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഇയാള്‍ ഇതിന് മുമ്പും പോക്‌സോ കേസില്‍ പ്രതിയായിരുന്നു.