ന്യൂഡല്‍ഹി: അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ അധോലോക നായകന്‍ അബു സലീമിന് ഡല്‍ഹി കോടതി ഏഴ് വര്‍ഷം കഠിന തടവ് വിധിച്ചു.
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് സ്വദേശിയായ അശോക് ഗുപ്ത എന്ന ബിസിനസുകാരന്റെ സുരക്ഷയുടെ പേരിലാണ് അഞ്ച് കോടി രൂപ അബു സലീം ആവശ്യപ്പെട്ടത്. 1993ലെ മുബൈ സ്‌ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് അബു സലീം.