കുട്ടികള്‍ക്ക് നല്‍കിയ വാക്‌സിന്‍ മാറിയ സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു.

നെന്മണിക്കര കുടുംബാരാഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് നല്‍കിയ കൊവിഡ് പ്രതിരോധ മരുന്ന് മാറിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് നടപടിയെടുത്തു. മൂന്ന് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

അസിസ്റ്റന്റ് സര്‍ജന്‍ ഡോ. കെ. കീ‌ര്‍ത്തിമയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ റസാക്ക്,​ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ. യമുന എന്നിവരെ ആരോഗ്യ വകുപ്പ് സ്ഥലം മാറ്റി. അബ്ദുള്‍ റസാക്ക്,​ കെ. യമുന എന്നിവരെ കണ്ണൂരിലേക്കും കീര്‍ത്തിമയയെ പാലക്കാട് ആനക്കട്ടിയിലേക്കുമാണ് സ്ഥലം മാറ്റിയത്.

മേയ് 28നാണ് 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ മാറി നല്‍കിയത്. കോര്‍ബിവാക്സിന് പകരം കൊവാക്സിന്‍ ആണ് മാറി നല്‍കിയത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമായിരുന്നു ആരോഗ്യ വകുപ്പിന്റെ നടപടി.

Top