ദിനകരപക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് ; ഇന്ന് വാദം പൂര്‍ത്തിയാകും

ttv-dinakaran

ചെന്നൈ: ദിനകരപക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകും. ഇന്നലെയും പരിഗണിച്ച കേസ്, വാദം പൂര്‍ത്തിയാക്കാനായി മദ്രാസ് ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. എം.എല്‍.എ.മാരുടെ വാദം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെയും സ്പീക്കറുടേയും വാദം തുടരുകയായിരുന്നു.

ഏറെ നാളായി തുടരുന്ന കേസില്‍ ഇന്നത്തോടെ വാദം പൂര്‍ത്തിയാക്കണമെന്ന് കോടതി ഇരുപക്ഷത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്കിയ 18 എം.എല്‍.എമാരെ സെപ്തംബര്‍ 20നാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്കിയിരുന്നു. കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ തയ്യാറായില്ലെങ്കിലും ഉപതിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top