നടിയെ അപമാനിച്ച കേസ്; പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനായി പൊലീസ് അപേക്ഷ നല്‍കി

കൊച്ചി: കൊച്ചിയില്‍ നടിയെ ഉപദ്രവിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനായി പൊലീസ് അപേക്ഷ നല്‍കി. നടിക്ക് പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് നടപടി. ഇതിനിടെ പ്രതിഭാഗം എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വരും ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ തിരിച്ചറിയല്‍ പരേഡിനും ജാമ്യത്തിനുമുള്ള അപേക്ഷകള്‍ അടുത്തയാഴ്ചയാകും പരിഗണിക്കുക.

അതേസമയം, കേസില്‍ പ്രതികളായ മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് ആദിലിനെയും മുഹമ്മദ് റംഷാദിനെയും കളമശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ആണുള്ളത്.

Top