കൊച്ചി: ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസ് അന്വേഷണം കഴിയുന്നത് വരെ ജോര്‍ജ് ആലഞ്ചേരി മാറി നില്‍ക്കണമെന്ന് വൈദികര്‍ പ്രമേയം പാസാക്കി. ഈ ആവശ്യമുന്നയിച്ച് വൈദികര്‍ സഹായമെത്രാന്‍മാര്‍ക്ക് നിവേദനം നല്‍കി. വിവരങ്ങള്‍ മാര്‍പ്പാപ്പയെ അറിയിക്കണമെന്നും വൈദികര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിവേദനം സഹായമെത്രാന്‍മാര്‍ കര്‍ദിനാളിന് കൈമാറും.
പ്രകടനമായെത്തിയാണ് വൈദികര്‍ നിവേദനം കൈമാറിയത്. ഭൂമിയിടപാടില്‍ സിനഡിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും വൈദികര്‍ അറിയിച്ചു.
ഭൂമി ഇടപാടില്‍ ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഈ ആവശ്യവുമായി വൈദികര്‍ രംഗത്തെത്തിയത്. വൈദികരുടെ അടിയന്തിരയോഗവും ഇന്ന് നടന്നു.