ഫ്‌ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി മാര്‍ട്ടിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

എറണാകുളം: കൊച്ചി മെറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതിയെ ഫ്‌ലാറ്റില്‍ വച്ച് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന മാര്‍ട്ടിന്‍ ജൂണ്‍ 10ന് തൃശൂരിലെ വന മേഖലയില്‍വച്ചാണ് പിടിയിലായത്.

പേരാമംഗലം പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍പ്പെട്ട അയ്യന്‍കുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിച്ചത്.

ഏപ്രില്‍ 8 നാണ് മാര്‍ട്ടിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശിനി എറണാകുളം പൊലീസിനെ സമീപിച്ചത്. ഇതിനു പിന്നാലെ ഫ്‌ലാറ്റ് ഒഴിവാക്കി മാര്‍ട്ടിന്‍ ഒളിവില്‍ പോകുകയായിരുന്നു.

 

Top