കണ്ണൂരില്‍ വിധവയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസ്: പ്രതിക്ക് 19 വര്‍ഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 19 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ പയ്യാവൂരിലെ കരാറുകാരനായ എകെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

പീഡന കേസില്‍ 10 വര്‍ഷം തടവാണ് ശിക്ഷ. മറ്റ് വിവിധ വകുപ്പുകളിലായി 9 വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയതിനാല്‍ ഇനി 19 വര്‍ഷവും ദിലീപ് ജയലില്‍ കഴിയണം.

2017 ഏപ്രില്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവ് മരിച്ച ശേഷം തനിച്ച് താമസിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ദിലീപ് ബലാത്സഗം ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Top