ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ കേസ്; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ എം. വിനോദിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കേരള പൊലീസില്‍ സീനിയര്‍ ക്ലര്‍ക്കാണ് പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശിയായ വിനോദ്. വിനോദിന്റെ പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് സരിതയുടെ ആത്മഹത്യകുറിപ്പില്‍ ആരോപിച്ചിരുന്നു.

പൊലീസ് അന്വേഷണത്തിലും ഇത് വ്യക്തമായി. വിനോദിനെതിരെ നടപടിയുണ്ടാകണമെന്ന് സരിതയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെയാണ് വിനോദിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

 

Top