മാസ്‌ക്ക് ധരിക്കാത്തതിന് 8034 പേര്‍ക്കെതിരെ ഇന്ന് കേസ് എടുത്തു

സംസ്ഥാനത്ത് ഇന്ന് 8034 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1736 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 591 പേരാണ്. 56 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് മൂന്നുകേസുകളും ഇന്ന് രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാനത്ത് 25 കേസുകളാണ് നിരോധനാജ്ഞ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്തത്. 11 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി നാല് , ഇടുക്കി രണ്ട്, തൃശൂര്‍ സിറ്റി ഒന്‍പത്, കോഴിക്കോട് സിറ്റി ഒന്‍പത് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റിയില്‍ പത്തു പേരും ഇടുക്കിയില്‍ ഒരാളും അറസ്റ്റിലായി.

Top