ലക്‌നോ : നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയപ്രദക്കെതിരെ കേസ്. ബിഎസ്പി അധ്യക്ഷ മായാവതിയെയും എസ്പി നേതാവ് അസം ഖാനെയും അധിക്ഷേപിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കേസ്.
രാംപുരിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തപ്പോൾ നടത്തിയ ഈ പരാമർശമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. അസം ഖാന്‍ എനിക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുമ്പോള്‍ മായാവതി നിങ്ങള്‍ ചിന്തിക്കുക, അദ്ദേഹത്തിന്റെ എക്‌സ്‌റേ കണ്ണുകള്‍ നിങ്ങളെയും തുറച്ച് നോക്കുന്നുണ്ടാകും എന്നായിരുന്നു ജയപ്രദയുടെ പരാമര്‍ശം.
നേരത്തെ ജയപ്രദയെ അധിക്ഷേപിച്ച അസം ഖാനെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിലക്കിയിരുന്നു.