ക്വാറന്റീന്‍ നിയന്ത്രണം ലംഘിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു

കോഴിക്കോട്: ക്വാറന്റീനില്‍ നിയന്ത്രണം ലംഘിച്ച് കണ്ടെന്‍മെന്റ് സോണിലിറങ്ങിയ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു. തോട്ടുമുക്കം സ്വദേശിയായ ജോണി ഇടശേരിക്കെതിരെയാണ് മുക്കം പൊലീസാണ് കേസെടുത്തത്.

ക്വാറന്റീന്‍ ലംഘനം ചോദ്യം ചെയ്തപ്പോള്‍ ജോണി ഇടശേരി മര്‍ദ്ധിച്ചുവെന്ന് ദ്രുതകര്‍മ്മസേന പ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ജോണി ഇടശ്ശേരിയോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.

Top