case registred against mother college principle

തൃശൂര്‍: വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പെരുവല്ലൂര്‍ മദര്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ കേസ്.

വിദ്യാര്‍ഥികള്‍ കോളേജില്‍ പീഡനങ്ങളാണെന്നാരോപിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു.

മദര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുള്ള അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നൂവെന്നാണ് പെണ്‍കുട്ടികളുടെ പ്രധാനപരാതി. കഴിഞ്ഞ ദിവസവും മുറിയിലേക്ക് വിളിച്ചുവരുത്തി ആക്ഷേപിച്ചെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒരു തവണ മൊബൈലുപയോഗിച്ചാല്‍ പിഴ ഈടാക്കുന്നത് അയ്യായിരം രൂപയെന്നും നാനൂറ് വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ഗ്രീന്റൂമിലും മറ്റുമായി നൂറിലേറെ സി.സി.ടി.വി ക്യാമറകളെന്നും പരാതിയിലുണ്ട്.

എന്നാല്‍ സുരക്ഷക്കായാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുന്നത് സര്‍വകലാശാല നിയമപ്രകാരമാണെന്നും പുറമെനിന്നുള്ള വിദ്യാര്‍ഥികളാണ് സമരത്തിന് പിന്നിലെന്നും കോളേജ് വിശദീകരിച്ചു.

Top