രാജ്യത്തെ കീഴ്‌ക്കോടതികളില്‍ തീര്‍പ്പാക്കാനുള്ളത് രണ്ടരക്കോടിയിലധികം കേസുകള്‍

court

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കീഴ്‌ക്കോടതികളിലുമായി തീര്‍പ്പാക്കാനുള്ളത് രണ്ടരക്കോടിയില്‍ അധികം കേസുകളാണെന്ന് നാഷനല്‍ ജുഡീഷ്യല്‍ ഡേറ്റാ ഗ്രിഡിന്റെ കണക്ക്.

പത്തുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ 22.5 ലക്ഷമാണ്. ഇത്തരം കേസുകളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ആണ് മുന്നില്‍ 8,18,419. ഗുജറാത്ത് (2,80,089), മഹാരാഷ്ട്ര (2,54,326) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദേശീയതലത്തില്‍ കീഴ്‌ക്കോടതികളില്‍ മൊത്തം 2,60,49,247 കേസുകള്‍ വിധിയാകാനുണ്ട്. ഈ കണക്കിലും യുപിയാണു മുന്നില്‍ 62.17 ലക്ഷം.

രാജ്യത്തെ ഹൈക്കോടതികളിലാകെ 34,16,853 കേസുകളാണു തീര്‍പ്പാകാനുള്ളത്. ഇതില്‍ പത്തുവര്‍ഷം കടന്നവ 6.4 ലക്ഷമാണ്. തീര്‍പ്പാകാനുള്ള കേസുകളില്‍ 41,712 കേസുകള്‍ മുതിര്‍ന്ന പൗരന്മാര്‍ ഫയല്‍ ചെയ്തവയാണ്. വനിതകളുടെ 15,974 ഹര്‍ജികളിലും വിധി വന്നിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Top