ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ ഇനി എ.ടി.എം സൗകര്യം ഉണ്ടാകും.
സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എം സാറ്റ്‌ലൈറ്റ് ലിങ്ക് വഴിയാണ് പ്രവര്‍ത്തിക്കുന്നത്.വരുന്ന ശനിയാഴ്ച മുതലാണ് എ.ടി.എം സേവനം കപ്പലില്‍ ആരംഭിക്കുക.
ആയിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ കപ്പലില്‍ ഉണ്ടാകും. ചില സമയങ്ങളില്‍ അത് 2000 ആയിരിക്കും. പല പ്രാവശ്യങ്ങളിലായി വ്യത്യസ്തമായ പല ചെറിയ തുറമുഖങ്ങളിലേക്കും കപ്പല്‍ സഞ്ചരിക്കാറുമുണ്ട്.
അതിനിടയില്‍ ഒരു എ.ടി.എം കണ്ടുപിടിക്കുക എന്നത് വലിയ വിഷമമുള്ള കാര്യമാണ്.
2013ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ഐ.എന്‍.എസ് വിക്രമാദിത്യ പരിഷ്‌കരിച്ച കീവ് ക്ലാസ് വിമാനവാഹിനി കപ്പലാണ്. റഷ്യയില്‍ നടന്ന ചടങ്ങില്‍ 2013 നവംബര്‍ 16നാണ് നീറ്റിലിറക്കിയത്.
തുടര്‍ന്ന് 2014 ജൂണ്‍ 14ന് ഈ യുദ്ധക്കപ്പല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഇന്ത്യന്‍ സേനയുടെ ഭാഗമായി സമര്‍പ്പിച്ചു.