ആസാം : കൈക്കൂലി നല്‍കി സര്‍ക്കാര്‍ ജോലി നേടാന്‍ ശ്രമിച്ച കേസില്‍ ബിജെപി എംപിയുടെ മകള്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റില്‍. ആസാമിലെ ബിജെപി എംപി ആര്‍ പി ശര്‍മയുടെ മകള്‍ പല്ലവി ശര്‍മയാണ് 2016 ല്‍ അസം പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി ജോലി നേടിയതിന് പൊലീസ് പിടിയിലായത്.
ഇവരോടൊപ്പം ആസാം സിവില്‍ സര്‍വീസിലെ (എസിഎസ്) 13 ഉദ്യോഗസ്ഥരും ആസാം പൊലീസ് സര്‍വീസിലെയും സമാനമായ മറ്റൊരു വിഭാഗത്തിലെ 6 ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. ഇതില്‍ ബിജെപി എംപിയുടെ മകള്‍ ആസാം സിവില്‍ സര്‍വീസിലായിരുന്നു നിയമനം നേടിയിരുന്നത്. അറസ്റ്റിലായവരില്‍ 13 പേര്‍ ജോലി നേടിയവരും 6 ജോലി നേടാന്‍ വഴിവിട്ട് സഹായിച്ചവരുമാണ് .
ഇവര്‍ ആള്‍മാറാട്ടത്തിലൂടെ പരീക്ഷ എഴുതി ജോലി നേടിയതെന്നായിരുന്നു ആരോപണം. അറസ്റ്റിലായ 19 പേരില്‍ 8 പേര്‍ സ്ത്രീകളാണ്.