കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്.

മുന്‍ ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ്, കരാറുകാരന്‍ ജെയിം മോന്‍ ജോസഫ് ഉള്‍പ്പെടെയാണ് കേസിലെ പ്രതികള്‍. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

നേരത്തെ തെളിവുകള്‍ ഒന്നൊന്നായി നിരത്തിയിട്ടും ചന്ദ്രശേഖരന്‍ അടക്കമുളളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതോടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

Top