തിരുവനന്തപുരം: ജാതി സര്‍ട്ടിഫിക്കറ്റുകളുടെ സാധുതാകാലയളവ് മൂന്ന് വര്‍ഷമായി ദീർഘിപ്പിച്ചു.
റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വില്ലേജ് ഓഫീസര്‍മാരും തഹസീല്‍ദാര്‍മാരും നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകാവശ്യത്തിന് മാത്രം എന്ന വ്യവസ്ഥ റദ്ദാക്കിയാണ് സാധുതാകാലയളവ് മൂന്ന് വർഷമായി ദീർഘിപ്പിച്ചത്.