കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് തങ്ങളുടെ നിരവധി താരങ്ങളാണ് തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അദിതി റാവു ഹൈദരിയും രംഗത്തെത്തിയിരിക്കുകയാണ്.
കാട്രു വെളിയിതൈ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി കാസ്റ്റിങ് കൗച്ചിന്റെ തുരനുഭവം തനിക്കും നേരിടേണ്ടി വന്നതായി തുറന്നു പറയുന്നു. അതിനെ എതിര്‍ത്തതിനെ തുര്‍ന്ന് എട്ടുമാസത്തോളം സിനിമ ഇല്ലാതെ വന്നെന്നും നടി വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയെന്നും എന്നാല്‍ അതില്‍ നിന്നും കരകയറിയെന്നും താരം വ്യക്തമാക്കി.
തനിക്കു സിനിമ നഷ്ടമായപ്പോള്‍ ഒരുപാട് കരഞ്ഞെന്നും അതില്‍ പശ്ചാത്തപമില്ലെന്നും പക്ഷേ കരഞ്ഞതും അസ്വസ്ഥയായതും സിനിമ പോയതുകൊണ്ടല്ലെന്നും കാസ്റ്റിങ് കൗച്ച് എന്നത് സത്യമാണെന്നും പെണ്‍കുട്ടികളെ ഇങ്ങനെയാണ് സമീപിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലുമാണെന്ന് താരം പറഞ്ഞു. മുഖത്ത് നോക്കി അങ്ങനെ ചോദിക്കാന്‍ വരെ അവര്‍ ധൈര്യപ്പെട്ടു. എന്നാല്‍ ആ സംഭവം കഴിഞ്ഞ് പിന്നീട് എട്ടുമാസത്തോളം ഒരു സിനിമയും ലഭിച്ചില്ല. പക്ഷേ ആ തീരുമാനം തനിക്ക് കൂടുതല്‍ മാനസിക ബലം നല്‍കി താരം കൂട്ടിച്ചേര്‍ത്തു.