മുംബൈ: കാസ്റ്റിങ് കൗച്ച് പാര്‍ലമെന്റിലും നടക്കുന്നുണ്ടെന്ന കോണ്‍ഗ്രസ്സ് നേതാവ് രേണുക ചൗധരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ശിവസേന. എം പിയായിരിക്കെ എന്തുകൊണ്ടാണ് രേണുക ഈ ആരോപണം ഉന്നയിക്കാതിരുന്നതെന്ന് ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’ മുഖപ്രസംഗത്തില്‍ ചോദിച്ചു.
രേണുകയുടെ പ്രസ്താവന നിരുത്തരവാദിത്തപരവും രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുമാണെന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മുഖപ്രസംഗം ആവശ്യപ്പെടുന്നുണ്ട്.