കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. വളരെ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് വില്ലനായി അവിടെ നിന്ന് നായകനായി വളര്‍ന്ന ടൊവിനോ വ്യത്യസ്തമായി സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും തന്റെ നിലപാട് തുറന്നു പറയാറുണ്ട്.
സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ടൊവിനോ പറയുന്നത് ഇങ്ങനെയാണ്. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് കാസ്റ്റിങ് കൗച്ച് എന്നാണ്.
താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ലെന്നും ആരു വേണ്ടെന്നു പറഞ്ഞാലും തന്റെ കഥാപാത്രത്തിനു വേണ്ട ആളെ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ടെന്നും പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണമെന്നും ടൊവിനോ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേയെന്നും ടൊവിനോ ചോദിച്ചു.