ബാർസിലോണ : സ്വാതന്ത്ര്യപ്രഖ്യാപനത്തിനെ തുടർന്ന് സ്‌പെയിനുമായി ഉൾതിരിഞ്ഞ രാഷ്ട്രീയ യുദ്ധത്തിനു പരിഹാരം തേടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.
ഹിതപരിശോധനാഫലം അനുകൂലമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 27നാണ് കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്.
പക്ഷേ ഭരണഘടനയുടെ 155ാം വകുപ്പനുസരിച്ച് സ്‌പെയിന്‍ കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം സ്‌പെയിന്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
സ്വതന്ത്ര്യവാദത്തേയും സ്‌പെയിന്‍ ഭരണത്തേയും ഒരുപോലെ തള്ളുന്ന ഇടതുപാര്‍ട്ടിയും മല്‍സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പ് ഫലം ത്രിശങ്കുസഭയില്‍ കലാശിക്കുമെന്നാണ് വിലയിരുത്തല്‍.