കാറ്റലോണിയന്‍ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികത്തില്‍ഒരു ലക്ഷം പേര്‍ പങ്കെടുത്തു

ബാഴ്‌സലോണ: കാറ്റലോണിയ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികത്തില്‍ ബാഴ്‌സലോണയില്‍ ഒരു ലക്ഷം പേര്‍ ഒത്തുച്ചേര്‍ന്നു. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളായ 180,000 പേരാണ് ഒത്തുകൂടിയത്.

കഴിഞ്ഞ ദിവസമുണ്ടായ ആഹ്ലാദ റാലികള്‍ക്കിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പൊലീസ് അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ജനഹിത പരിശോധന അടിച്ചമര്‍ത്തിയ ഉദ്യോഗസ്ഥരെ ബഹുമാനിക്കുന്നതിനായി സ്‌പെയിനിലെ പൊലീസ് യൂണിയന്‍ സംഘടിപ്പിച്ച മാര്‍ച്ചിനെതിരെ തെരുവിലിറങ്ങിയ ആളുകളുമായി പൊലീസ് ഏറ്റുമുട്ടിയിരുന്നു. .

2017 ഒക്ടോബര്‍ ഒന്നിനാണ് സ്‌പെയിനില്‍ നിന്ന് സ്വതന്ത്രമായി സ്വന്തം രാഷ്ട്രമായി മാറണമെന്ന് 90 ശതമാനം കാറ്റലോണിയക്കാരും ഹിതപരിശോധനയില്‍ വിധിയെഴുതിയതായി അധികൃതര്‍ അറിയിച്ചത്. 22 ലക്ഷം വോട്ടര്‍മാരാണ് അന്ന് ഹിതപരിശോധനയില്‍ പങ്കെടുത്തത്.

wire-4678252-1538419287-667_634x422

(42 ശതമാനം പോളിംഗ്) സ്വതന്ത്ര രാഷ്ട്രമാകാനുള്ള അവകാശപ്പോരാട്ടത്തില്‍ കാറ്റലോണിയ ജയിച്ചതായാണ് റീജിയണല്‍ പ്രസിഡന്റ് കാള്‍സ് പിഗ്‌ഡെമോണ്ട് അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഹിതപരിശോധന നിയമപരമല്ലെന്നും ചിലരെല്ലാം ചേര്‍ന്ന് കാറ്റലോണിയക്കാരെ വഞ്ചിക്കുകയാണെന്നുമായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ്‌യുടെ നിലപാട്.

2010 ജൂലൈയില്‍ സ്‌പെയിന്‍ ഭരണഘടനാ കോടതി കാറ്റലോണിയന്‍ സ്വയംഭരണാധികാരം നിയമപരമല്ലെന്ന് വിധിച്ചിരുന്നു. കാറ്റലോണിയ രാഷ്ട്രത്തിന് നിയമ സാധുതയില്ലെന്നും കോടതി അന്ന് വ്യക്തമാക്കി. ഈ വിധിയുടെ ചുവടുപിടിച്ചാണ് 2014ല്‍ 80 ശതമാനത്തിലേറെപ്പേരും കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയ ഹിതപരിശോധന അംഗീകരിക്കാനാവില്ലെന്ന് സ്പാനിഷ് ഭരണകൂടം വ്യക്തമാക്കിയത്.

Top