തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് വനിതാ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. ഇത് വ്യക്തിയുടെ വിശ്വാസ്യ സ്വാതന്ത്യത്തെ നിഷേധിക്കാനുള്ള നീക്കമാണെന്ന് കാത്തോലിക്ക ബാവ വ്യക്തമാക്കി. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.