വയനാട്: സഭയ്ക്ക് വിശദീകരണം കൊടുക്കുമെന്നും എന്നാല്‍ വിശദീകരണം പെട്ടന്ന് കൊടുക്കാന്‍ പറ്റില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.
വിശദീകരണം എഴുതാന്‍ തുടങ്ങിക്കഴിഞ്ഞെന്നും നമ്പറിട്ട് ഒരുപാട് കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും എല്ലാത്തിനും കൂടിയുള്ള മറുപടി പെട്ടന്ന് എഴുതാന്‍ ആകില്ലെന്നും എഴുതിത്തീര്‍ത്താല്‍ പെട്ടന്ന് തന്നെ അയയ്ക്കുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കത്തോലിക്ക സഭ താക്കീത് നല്‍കിയിരുന്നു. ആദ്യത്തെ നോട്ടീസിന് ഹാജരാകാത്തതിനാലാണ് സിസ്റ്റര്‍ക്ക് സഭ വീണ്ടും നോട്ടീസ് നല്‍കിയത്.
വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഫെബ്രുവരി ആറിന് മുന്‍പ് മദര്‍ സുപ്പീരിയറിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ്‌കന്‍ സന്യാസിനീ സഭ അംഗമാണ് ലൂസി.