കത്തോലിക്ക സഭയിലെ ലൈംഗിക പീഡനം: അന്വേഷണം ആരംഭിക്കന്‍ സര്‍ക്കാര്‍ തീരുമാനം

ചിലി: ചിലിയിലെ കത്തോലിക്ക സഭയിലെ ബിഷപ്പുമാര്‍ക്കും മതാധ്യാപകര്‍ക്കുമെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സഭയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെട്ട 144 പീഡന ആരോപണങ്ങളാണ് ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നത്. നാഷണല്‍ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസാണ് തീരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്.

ദേശീയ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിനു വേണ്ടി മനുഷ്യാവകാശ ലിംഗവൈകല്യ വിഭാഗത്തിന്റെ തലവനായ ലൂയിസ് ടോറസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അന്വേഷണ തീരുമാനം വെളിപ്പെടുത്തിയത്. 2000 മുതലുള്ള പരാതികളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ 144 കേസുകളിലായിരിക്കും അന്വേഷണം നടത്തുന്നത്. ചിലിയിലെ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി തീരുമാനം അറിയിച്ചിരുന്നതായും തീരുമാനം അംഗീകരിക്കുന്നതായും കേസുകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ആവശ്യമായ സമീപനം സ്വീകരിക്കുമെന്ന് സഭാ നേതൃത്വം ഉറപ്പ് നല്‍കിയതായും ടോറസ് പറഞ്ഞു.

FILE PHOTO: Archbishop of Santiago, Ricardo Ezzati arrives at the supreme court building in Santiago city, Chile, November 5, 2015. REUTERS/Ivan Alvarado/file photo

കത്തോലിക്ക സഭക്കെതിരായി ഉയര്‍ന്ന ലൈംഗിക പരാതികള്‍ തുടച്ചു നീക്കപ്പെടുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് നാണല്‍ പ്രോസിക്യൂട്ടിങ് അതോറിറ്റി നേരത്തെ രാജ്യത്ത് എല്ലായിടത്ത് നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ 36 കേസുകളില്‍ നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും 108 കേസുകള്‍ അവസാനിപ്പിച്ചിരുന്നു. ബിഷപ്പുമാരും പുരോഹിതരും മതാധ്യാപകരുമുള്‍പ്പടെ 139 പേരാണ് രാജ്യത്ത് ആരോപണ വിധേയരായവരായിട്ടുള്ളത്. ഇരകളാക്കപ്പെട്ട 266 പേരില്‍ 178 പേര്‍ കുട്ടികളും കൗമാരക്കാരുമാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

കത്തോലിക്ക സഭയുടെ വിവിധ അംഗങ്ങള്‍ക്കെതിരായ ലൈംഗിക പീഡനം സംബന്ധിച്ച ആരോപണങ്ങള്‍ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അന്വേഷണം നടത്താന്‍ പോപ് ഫ്രാന്‍സിസ് നേതൃത്വം നല്‍കിയിട്ടുണ്ട്. സഭാ നടപടികളികളില്‍ നിന്നോ, സഭയില്‍ നിന്ന് പുറത്താക്കാനോ, പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ച പ്രതികളായ ബിഷപ്പുമാരെ പുറത്താക്കാന്‍ കത്തോലിക്ക സഭ മുന്‍ കൈയ്യെടുത്തിട്ടുണ്ട്.

Top