യുവാക്കളെ സഭകളിലേക്ക് അടുപ്പിക്കാന്‍ നിലപാടുകളില്‍ മാറ്റം വരുത്തണമെന്ന് മാര്‍പാപ്പ

francis-marpappa

എസ്റ്റോണിയ: കത്തോലിക്ക സഭയില്‍ പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ കാലത്തിനൊത്ത് മാറണമെന്നും,ലൈംഗികാരോപണങ്ങള്‍ യുവാക്കളെ സഭയില്‍ നിന്ന് അകറ്റുകയാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവി തലമുറയെ സഭയ്‌ക്കൊപ്പം ചേര്‍ത്തു നിര്‍ത്തണമെന്നും,ഭാവി തലമുറയെ ഒപ്പം നിര്‍ത്താന്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകമെന്നും മാര്‍പാപ്പ പറഞ്ഞു.

ലൈംഗികസാമ്പത്തിക ആരോപണങ്ങളില്‍ യുവാക്കള്‍ നിരാശരാണ്. ഇത്തരം വിഷയങ്ങളില്‍ സഭ അപലപിക്കാത്തത് യുവജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുവജനങ്ങള്‍ കത്തോലിക്ക സഭയോട് അടുക്കുന്നില്ല. അതിനാല്‍ ഇത്തരം വിവാദങ്ങളില്‍ സഭ സത്യസന്ധമായും സുതാര്യമായും പ്രതികരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിപ്പിച്ചു.

ബാള്‍ട്ടിക് സ്‌റ്റേറ്റുകളിലൂടെയുള്ള ചതുര്‍ദിന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി എത്തിയതായിരുന്നു മാര്‍പാപ്പ., പുരോഹിതര്‍ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ചും, യുവാക്കളെ സഭയിലേക്ക് ആകര്‍ഷിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി ഒക്ടോബറില്‍ ബിഷപ്പുമാരുടെ സമ്മേളനം കത്തോലിക്കസഭ വിളിച്ചുകൂട്ടാന്‍ തയ്യാറെടുക്കുകയാണ്.

Top