കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കത്തോലിക്ക സഭ താക്കീത് നല്‍കി. ആദ്യത്തെ നോട്ടീസിന് ഹാജരാകാത്തതിനാലാണ് സിസ്റ്റര്‍ക്ക് സഭ വീണ്ടും നോട്ടീസ് നല്‍കിയത്.
വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഫെബ്രുവരി ആറിന് മുന്‍പ് മദര്‍ സുപ്പീരിയറിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ്‌കന്‍ സന്യാസിനീ സഭ അംഗമാണ് ലൂസി.