വനാതിര്‍ത്തി പ്രദേശങ്ങളില്‍ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറക്കണം; വിവാദ നിര്‍ദേശവുമായി എംബി രാജേഷ്

വയനാട്: വന്യമൃഗ ശല്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തില്‍ വിവാദ നിര്‍ദേശവുമായി എംബി രാജേഷ്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. വളര്‍ത്തു മൃഗങ്ങളെ കടുവയും പുലിയും കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴാണ് മന്ത്രിയുടെ വിവാദ നിര്‍ദേശം.

ഇതോടെ യോഗത്തില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കന്നുകാലി വിതരണം കുറയ്ക്കൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സംഷാദ് മരക്കാര്‍ മന്ത്രിക്ക് മറുപടി നല്‍കി.

Top