കശാപ്പ് നിരോധിച്ചിട്ടില്ല, ചില മാനദണ്ഡങ്ങളാണു സര്‍ക്കാര്‍ കൊണ്ടുവന്നത് ; അമിത് ഷാ

amithsha

കൊച്ചി: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. സംസ്ഥാനത്തെ മതമേലധ്യക്ഷന്മാരുമായും അദ്ദേഹം ചര്‍ച്ച നടത്തി.

എന്നാല്‍ അമിത് ഷായുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും, അമിത് ഷാ അഭ്യര്‍ഥിച്ചത് അനുസരിച്ച് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും സിറോ മലബാര്‍ സഭ അറിയിച്ചു.

Top