Caught Between Son And Brother, Mulayam Singh Yadav Steps In To Defuse Family Feud

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ അധികാര തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടി തലവന്‍ മുലായംസിങ്ങ് യാദവ് പാര്‍ലമെന്ററി യോഗം വിളിച്ചു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പുത്രനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ മാറ്റി പകരം ഇളയ സഹോദരന്‍ ശിവ്പാല്‍ യാദവിനെ മുലായസം നിയമിച്ചതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

പാര്‍ട്ടി കുടുംബത്തിലെ അധികാര തര്‍ക്കത്തില്‍ മന്ത്രിസഭയിലുള്ള ശിവ്പാലിന്റെ പ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയാണ് അഖിലേഷ് ഇതിനെതിരേ തിരിച്ചടിച്ചത്. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിനായുള്ള മാര്‍ഗമായി പാര്‍ലമെന്ററി യോഗം വിളിക്കാന്‍ മുലായം സിങ്ങ് നിര്‍ബന്ധിതനായത്.

കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ മറ്റൊരു ഇളയ സഹോദരനായ റാം ഗോപാല്‍ യാദവുമായി മുലായം ലക്‌നൗവില്‍വച്ച് കൂടിക്കാഴ്ച നടത്തും. എസ്പി കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മാധ്യമങ്ങളാണ് ഇതിനെല്ലാം പിന്നിലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ റാം ഗോപാല്‍ പറഞ്ഞു.

Top