കാവേരി പ്രക്ഷോഭം: തമിഴ്നാട്ടില്‍ പ്രക്ഷോഭകന്‍ സ്വയം തീകൊളുത്തി

ഈറോഡ്: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ തമിഴ്നാട്ടിലെ ഈറോഡില്‍ സമരം നടത്തിയയാള്‍ ശരീരത്തില്‍ സ്വയം തീകൊളുത്തി. ഈറോഡ് സ്വദേശി രാമലിംഗമാണ് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ശരീരത്തിന്റെ 90 ശതമാനത്തിലധികം പൊള്ളലേറ്റ ധര്‍മലിംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Top